നിങ്ങളുടെ ആർത്തവകാലത്ത് നിങ്ങൾക്ക് അനുഭവപ്പെടുന്ന നടുവേദന നിങ്ങളുടെ മസ്തിഷ്കം വേദനയുടെ സിഗ്നലുകളിൽ “കുഴങ്ങി പോകുന്നതോ” അല്ലെങ്കിൽ “ആശയക്കുഴപ്പത്തിലായി” പോകുന്നതോ ആണ്. വൈദ്യശാസ്ത്രപരമായി ഇത് റെഫേർഡ് പെയിൻ എന്നാണ് അറിയപ്പെടുന്നത്. എന്നാൽ ആർത്തവകാലത്ത് ഉണ്ടെന്ന് നടുവേദനയുടെ യഥാർത്ഥ പ്രതി എന്നത് അമിതമായ ഉത്പാദിപ്പിക്കപ്പെടുന്ന പ്രോസ്റ്റഗ്ലാഡിനുകളാണ്

ആർത്തവകാലത്ത് ഉണ്ടാകുന്ന നടുവേദനയുടെ സാധാരണമായ കാരണങ്ങൾ

ആർത്തവകാലത്ത് നടുവ് വേദന വരുന്നത് നിങ്ങൾക്ക് പ്രത്യേകിച്ച് അസുഖങ്ങളൊന്നും ഉള്ളതുകൊണ്ട് ആയിരിക്കണം എന്നില്ല, നിങ്ങളുടെ ഗർഭപാത്രം വളരെയധികം പ്രവർത്തനക്ഷമമാവുകയും മസ്തിഷ്കത്തിലേക്ക് എത്തുന്ന വേദനയുടെ സിഗ്നലുകൾ ആശയക്കുഴപ്പത്തിൽ ആകുകയും ചെയ്യുന്നത് കൊണ്ടായിരിക്കാം.

പ്രധാനകാരണം: പ്രോസ്റ്റാഗ്ലാഡിനുകൾ

  • ഓരോ മാസവും നിങ്ങളുടെ ആർത്തവ ചക്രം ആരംഭിക്കുന്നതിനായി നിങ്ങളുടെ ശരീരം പ്രോസ്റ്റാഗ്ലാഡിനുകൾ എന്നറിയപ്പെടുന്ന രാസവസ്തുക്കൾ പുറപ്പെടുവിക്കുന്നു.
  • ഇത്തരം രാസവസ്തുക്കൾ നിങ്ങളുടെ ഗർഭപാത്രത്തിലേക്ക് പേശികളെ വളരെ ശക്തമായി ഞെരിക്കുന്നതിനും ആന്തരികമായ പാളിയെ പുറന്തള്ളുന്നതിനുമുള്ള വിനിമയം നടത്തുന്നു. ഇത്തരത്തിലുള്ള ഞെരുക്കലുകൾ ആണ് നിങ്ങൾക്ക് പുറമേക്ക് പേശി വേദനയായി അനുഭവപ്പെടുന്നത്.
  • പ്രോസ്റ്റാഗ്രാഡിനുകൾ കൂടുതലായി ഉല്പാദിപ്പിക്കപ്പെടുമ്പോൾ ഇത്തരത്തിലുള്ള സങ്കോചവികാസങ്ങളും കൂടുതലായേക്കാം

നാഡികളിലെ കൺഫ്യൂഷനും മസ്തിഷ്കത്തിലെ ആശയക്കുഴപ്പവും

തീവ്രമായ സങ്കോച വികാസങ്ങളിലൂടെ ഉണ്ടാകുന്ന ഈ വേദന നിങ്ങളുടെ ശരീരത്തിലെ വയറിംഗിൽ ചില മിക്സപ്പുകൾ നടക്കുന്നതുകൊണ്ട് പിറകിൽ നടുഭാഗത്തേക്കും വ്യാപിക്കുന്നതായി തോന്നാം.

  • ഗർഭപാത്രത്തിൽ നിന്നുള്ള നാഡികളും നടുവിന്റെ താഴെ ഭാഗത്തുനിന്നുള്ള നാഡികളും തമ്മിൽ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുകയും
    അവ പൊതുവായ പ്രധാന മാർഗമായ സുഷുമ്നയിലേക്ക് ഉദ്ദീപനങ്ങൾ നൽകുകയും ചെയ്യുന്നു.
  • ഗർഭാശയത്തിൽ വളരെ തീവ്രമായ സങ്കോച വികാസങ്ങൾ നടക്കുമ്പോൾ ഇത്തരത്തിലുള്ള വേദനകളുടെ സിഗ്നൽ ശക്തി പ്രാപിക്കുകയും അവ നടുവിലേക്കുള്ള നാഡികളിലും വേദനയുടെ ഉദ്ദീപനങ്ങൾ നൽകുകയും ചെയ്യുന്നു.
  • മസ്തിഷ്കത്തിൽ എത്തുന്ന ഈ സിഗ്നലുകൾ ആശയക്കുഴപ്പമുണ്ടാക്കുകയും അബദ്ധവശാൽ വേദനയുള്ളത് നടുവിനാണെന്നും ഗർഭപാത്രത്തിൽ നിന്നല്ല എന്നും വിനിമയം ചെയ്യപ്പെടാൻ കാരണമാകുകയും ചെയ്യുന്നു. ഇതുകൊണ്ടാണ് നിങ്ങൾക്ക് അടിവയർ മുതൽ നടുവിലേക്കും വേദന വ്യാപിക്കുന്നതായി തോന്നുന്നത്.

ആർത്തവ ചക്രത്തിലെ നടുവേദനയ്ക്കുള്ള മറ്റ് കാരണങ്ങൾ

മറ്റൊരു ചെറിയ കാരണം നിങ്ങളുടെ പേശികൾ തളർച്ച അനുഭവപ്പെടുന്നതാണ്:

  • ഹോർമോൺ നിലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നിങ്ങളുടെ അടിവയറിനെയും നടുവിനെയും പിന്തുണയ്ക്കുന്ന പേശീകളിൽ ചെറിയ രീതിയിലുള്ള തളർച്ചയ്ക്ക് കാരണമാകുന്നു.
  • ഇത്തരത്തിൽ പിന്തുണ നൽകുന്ന പേശികൾ ദുർബലമാകുമ്പോൾ ശരീരം നേരെ നിറത്തുന്നതിന് നിങ്ങളുടെ നടുവിലെ പേശികൾക്ക് കൂടുതലായി പ്രവർത്തനക്ഷമമമാകേണ്ടി വരികയും നേരിയ രീതിയിലുള്ള വിങ്ങൽ അല്ലെങ്കിൽ വേദന ഉണ്ടാവുകയും ചെയ്യുന്നു.

ആർത്തവകാലത്തെ നടുവേദന: ആയുർവേദ കാഴ്ചപ്പാടിലൂടെ

ആയുർവേദ പ്രകാരം ആർത്തവ കാലത്തുണ്ടാകുന്ന വേദനകൾ പ്രധാനമായും വാതഗുണത്തിന്റെയും കൂടാതെ ഇതിന് പ്രത്യേകമായുള്ള ഊർജ്ജമായ അപാനവായൂവിന്റെയും (വായൂവിന്റെയും ചലനത്തിന്റെയും ഘടകം) അപാകതകൾ മൂലമാണെന്ന് വിലയിരുത്തുന്നു.

തടസ്സപ്പെടുന്ന വായുപ്രവാഹം (അപാന വായു)

  • നിങ്ങളുടെ ശരീരത്തിൽ ആർത്തവം, മൂത്രവിസർജനം, മല വിസർജനം എന്നിങ്ങനെ താഴേക്കുള്ള എല്ലാ ചലനങ്ങൾക്കും ഉത്തരവാദിത്വമുള്ള ഊർജ്ജമാണ് അപാനവായു
  • വേദന രഹിതമായ ആർത്തവത്തിനായി ഈ വായു സുഗമമായി താഴേക്ക് ചലിക്കേണ്ടത് അത്യാവശ്യമാണ്
  • നിങ്ങളുടെ ഭക്ഷണക്രമവും ജീവിതരീതിയും സമ്മർദ്ദപൂരിതമാകുമ്പോൾ (കൂടുതൽ തണുത്ത ഭക്ഷണം, ഉൽക്കണ്ഠ അല്ലെങ്കിൽ തിരക്കിട്ട ജീവിതം) വാത ദോഷം അധികരിക്കുകയും അത് ഹാനികരമാകുകയും ചെയ്യുന്നു. ഇത് അപാന വായു തടസ്സപ്പെടുകയും തെറ്റായ ദിശയിലേക്ക് നീങ്ങുന്നതിനു കാരണമാകുകയും ചെയ്യുന്നു.( മുകളിലേക്ക് അല്ലെങ്കിൽ വശങ്ങളിലേക്ക് )

നടുവും ശരീരത്തിന്റെ താഴെയുള്ള ഭാഗങ്ങളും തമ്മിലുള്ള ബന്ധം

  • ശരീരത്തിലെ വാത പ്രധാന സ്ഥാനങ്ങളാണ് കുടൽ, ഇടുപ്പ് (നടു ഉൾപ്പെടെ ഉള്ള ഭാഗം) എന്നിവ.
  • അപാന വായു ഗർഭാശയത്തിൽ കുടുങ്ങിക്കിടക്കുന്നതിനാൽ ഊർജ്ജവും മർദ്ദവും ശരിയായി വിനിമയം ചെയ്യപ്പെടുന്നില്ല.
  • ഇങ്ങനെ കുടുങ്ങിക്കിടക്കുന്ന വായു മർദ്ദം ചെലുത്തുകയും ചുറ്റുമുള്ള വാത് പ്രധാന സ്ഥലങ്ങളായ നടുവിലേക്കും, ചിലപ്പോൾ തുടകളിലേക്കും വ്യാപിക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു .

ചുരുക്കത്തിൽ അപാന വായു ശരിയായും സ്വതന്ത്രമായും താഴേക്ക് നീങ്ങുന്നില്ല എന്നതിനുള്ള ലക്ഷണമാണ് നടുവേദന ഇതിന്റെ പരിഹാരം വാത ഗുണത്തെ ശാന്തമാക്കുകയും അതിന്റെ സുഗമമായ, താഴേക്കുള്ള പ്രവാഹത്തെ പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണ്

ആർത്തവ സമയത്ത് നടുവേദന ഉണ്ടാകാനുള്ള കാരണങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന ഒരു ആരോഗ്യ വിവരാത്മക ഉള്ളടക്കമാണിത്. മോഡേൺ കാഴ്ചപ്പാടിൽ, പ്രോസ്റ്റാഗ്ലാൻഡിനുകളുടെ അമിത ഉൽപാദനം മൂലം മസ്തിഷ്കത്തിലേക്കുള്ള വേദനാ സിഗ്നലുകളിൽ “റഫർഡ് പെയ്ൻ” എന്ന ആശയക്കുഴപ്പം ഉണ്ടാകുന്നതിനാൽ നടുവേദന അനുഭവപ്പെടുന്നു എന്ന് പറയുന്നു. ആയുർവേദ കാഴ്ചപ്പാടിൽ, അപാനവായുവിന്റെ സ്വാഭാവിക ചലനം തടസ്സപ്പെടുകയും അത് ഇടുപ്പ് പ്രദേശത്ത് ശരിയായി ഒഴുകാതിരിക്കുകയും ചെയ്യുന്നതിലൂടെ നടുവിലേക്ക് അസ്വസ്ഥത പടരുന്നതായി വിശദീകരിക്കുന്നു. കൂടാതെ, ഹോർമോൺ നിലയിലെ മാറ്റങ്ങൾ ഇടുപ്പിനെ പിന്തുണയ്ക്കുന്ന പേശികളെ താൽക്കാലികമായി ദുർബലപ്പെടുത്തുകയും ശരീരത്തെ സ്ഥിരതയിൽ നിർത്താൻ നടുവിലെ പേശികൾ കൂടുതൽ പ്രവർത്തിക്കേണ്ടിവരികയും ചെയ്യുന്നതിനാൽ ക്ഷീണവും നേരിയ വേദനയും ഉണ്ടാകുന്നു എന്നും ഇത് വ്യക്തമാക്കുന്നു.

നിങ്ങളുടെ #സ്റ്റോപ്-ദ-പീരിയഡ്-പെയിൻ യാത്ര ഇവിടെ നിന്ന് ആരംഭിക്കുന്നു

എല്ലാ മാസവും ലക്ഷക്കണക്കിന് ഇന്ത്യൻ പെൺകുട്ടികളും സ്ത്രീകളും തങ്ങളുടെ തീവ്രമായ ആർത്തവ വേദന (ഡിസ്മെനോറിയ) 'സാധാരണമാണ്' എന്ന് പറയപ്പെടുന്നതിനാൽ മൗനമായി അനുഭവിക്കുകയാണ്. ആ മൗനം തകർക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. #സ്റ്റോപ്-ദ-പീരിയഡ്-പെയിൻ പ്രസ്ഥാനം, 3 ലളിതമായ സത്യങ്ങളിലൂടെ നിങ്ങളെ ശക്തിപ്പെടുത്തുന്നു:

ആർത്തവ വേദന കാൽക്കുലേറ്റർ വിഭാഗം

ഞങ്ങളുടെ ആർത്തവ വേദന കാൽക്കുലേറ്റർ കണക്കാക്കുക

ശരിക്കും പറഞ്ഞാൽ, നിങ്ങളുടെ വേദന എത്ര കഠിനമാണ്? പൂർണ്ണ ചിത്രം ലഭിക്കാൻ നിങ്ങളെ സഹായിക്കുന്നതിന് ഞങ്ങളുടെ സംവേദനാത്മക ഉപകരണം 1-10 പെയിൻ സ്കെയിലും കുറച്ച് ദ്രുത ചോദ്യങ്ങളും ഉപയോഗിക്കുന്നു. കുറച്ച് ക്ലിക്കുകളിലൂടെ, നിങ്ങളുടെ വേദന ഒരു വിറയലാണോ അതോ ഒരു വലിയ ചുവപ്പ് പതാകയാണോ എന്ന് നിങ്ങൾക്ക് മനസ്സിലാകും.

girl

ആർത്തവകാല വേദനയെ പരിഗണിക്കാതിരിക്കരുത്.

ആർത്തവകാല വേദന (ഡിസ്മെനോറിയ) ഒരു യഥാർത്ഥ മെഡിക്കൽ പ്രശ്നമാണ്. ഒരു ഗൈനക്കോളജിസ്റ്റിനെയും സന്ദർശിക്കൂ കൂടാതെ #സ്റ്റോപ്പ് ദ പെരിയഡ് പേയ്ൻ

Don't take period pain lightly